
Sunday, May 24, 2009
Wednesday, May 13, 2009
ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍
ഡോ. അസീസ് തരുവണ
`മാസ് കമ്യൂണിക്കേഷനും മനഃശാസ്‌ത്രവും' എന്ന പ്രബന്ധത്തില്‍ ഉബര്‍ട്ടോ എക്കോ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളേയും വാര്‍പ്പു മാതൃകകളേയും സൃഷ്‌ടിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. അതിലെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ഒരേ കാര്യം പലതവണ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു `സബ്‌ലിമിനല്‍ ക്യൂസ്' ഉണ്ടാകുന്നു. ഉദാഹരണമായി, ഒരു സിനിമയില്‍ നാം ഒരു വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയരൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ് ആ വില്ലന്റെ രൂപമെന്ന് കരുതുക. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ, ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ വില്ലന്‍ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. ഇനി ഇതേ രൂപമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ പെട്ടെന്ന് ചിന്തിക്കുക `ഇയാളൊരു വില്ലനാണല്ലോ' എന്നാണ്.മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഇത്തരം നിരവധി രൂപകങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ചില സമുദായങ്ങളെ തിരിച്ചറിയാന്‍ ചില രൂപകങ്ങള്‍ മുമ്പേ സൃഷ്‌ടിച്ചുവച്ചിട്ടുണ്ട്. പഴയ നാടകങ്ങളിലും സിനിമകളിലും, അരപ്പട്ടയും കള്ളിത്തുണിയും ബനിയനും അതിലൊരു കത്തിയും മൊട്ടത്തലയും മുസ്‌ലിമിന്റെ രൂപമായിരുന്നു. അക്ഷരശുദ്ധിയില്ലായ്‌മ, പരുക്കന്‍ പ്രകൃതം എന്നിവ ഈ കഥാപാത്രങ്ങളുടെ സഹജ ഭാവങ്ങളും. പലിശക്ക് പണം നല്‍കുന്ന, ഈ രൂപഭാവങ്ങളുള്ള കഥാപാത്രമാണെങ്കില്‍ അതൊരു `ഹാജിയാര്‍' കൂടിയായിരിക്കും. ഇപ്പറഞ്ഞതൊക്കെ ആഗോളതലത്തില്‍ മുസ്‌ലിംകളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും ചാപ്പകുത്തുന്നതിന് മുമ്പുള്ള കാര്യമാണ്.
ഇപ്പോള്‍ ഇത്തരം മുദ്രകളും രൂപകങ്ങളും സൃഷ്‌ടിക്കുന്നത് സാമ്രാജ്യത്വവും അവരുടെ കൈപ്പിടിയിലുള്ള മാധ്യമങ്ങളുമാണ്. മുസ്‌ലിംചിഹ്നങ്ങള്‍ സമം ഭീകരത എന്നത് അതിലൊന്നാണ്. താടി, തൊപ്പി, ഹിജാബ്, നിസ്‌കാരത്തഴമ്പ് തുടങ്ങിയവ ഭീകരവാദിയുടെയും തീവ്രവാദിയുടെയും ലക്ഷണങ്ങളായി മാധ്യമങ്ങള്‍ ബോധപൂര്‍വം പ്രക്ഷേപിക്കുന്നു.എന്നാല്‍ എല്ലാ താടിയും എല്ലാ തലപ്പാവുകളും ഭീകരതയായി കാണാറില്ല എന്ന വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്. മന്‍മോഹന്‍ സിംഗിന്റെ തലപ്പാവും താടിയും ഭീകരതയല്ല; വിശ്വാസത്തിന്റെ ചിഹ്നമാണ്. അബ്‌ദുന്നാസിര്‍ മഅ്‌ദനിക്ക് ഈ ആനുകൂല്യം ബാധകമല്ല. കാരണം മന്‍മോഹന്‍ സിംഗ് സിക്കുകാരനും മഅ്‌ദനി മുസ്‌ലിമുമാണ്. അപ്പോള്‍ പ്രശ്‌നം താടിയും തലപ്പാവുമല്ല, പിറന്ന സമുദായമാണ്.ഇത് ചിഹ്നങ്ങളുടെ മാത്രം പ്രശ്‌നമല്ല, യഥാസ്ഥിതികം/ പുരോഗമനം, മിതവാദം/ തീവ്രവാദം തുടങ്ങി നിരവധി ദ്വന്ദ്വങ്ങള്‍ക്കും ഇത് ബാധകമാണ്. താലിബാന്‍ സമം മുസ്‌ലിം എന്നിങ്ങനെയുള്ള സമവാക്യങ്ങളുമുണ്ട്. താലിബാന്‍ ചെയ്യുന്ന കാര്യങ്ങള്‍ (അവയില്‍ പലതും ഇസ്‌ലാമിന്റെ അന്തഃസത്തയ്‌ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്) മുത്തലിക്കിയുടെ രാമസേന ചെയ്‌താല്‍ അതിനെ വിശേഷിപ്പിക്കാന്‍ യാഥാസ്ഥിതികം, പിന്തിരിപ്പത്തം, മൂരാച്ചികള്‍ തുടങ്ങിയ വിശേഷണങ്ങളല്ല, പാരമ്പര്യ സംരക്ഷണം, മൂല്യസംരക്ഷണം, പാശ്ചാത്യ സംസ്‌കാരികാധിനിവേശത്തെ തടയല്‍ തുടങ്ങിയ പരികല്‍പ്പനകളാണ് ദേശീയ മാധ്യമങ്ങള്‍ വരികള്‍ക്കിടയില്‍ ചാര്‍ത്തികൊടുക്കാറുള്ളത്.സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, രാഷ്‌ട്രങ്ങള്‍ക്കും ഇത്തരം മുദ്രകള്‍ സാമ്രാജ്യത്വവും അവരുടെ വാര്‍ത്താമാധ്യമങ്ങളും ഒരുക്കിവച്ചിട്ടുണ്ട്. ഇറാന്‍ ഭീകരരാഷ്‌ട്രവും തീവ്രവാദം കയറ്റി അയക്കുന്ന രാജ്യവുമാണ്. ഫലസ്‌തീനും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാലോ, അമേരിക്കയും ഇസ്രയേലും സമാധാനത്തിന്റെ സംരക്ഷകരും ഭീകരവാദികളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സംരക്ഷണം അത്യാവശ്യമായ രാജ്യങ്ങളുമാണ്. അതുകൊണ്ട് ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നത് ലോകസമാധാനത്തിന് ഭീഷണിയും ഇസ്രയേലും അമേരിക്കയും അണ്വായുധം കുന്നുകൂട്ടിവയ്‌ക്കുന്നത് സമാധാനത്തിന്റെ സംരക്ഷണത്തിന് അനിവാര്യവുമാണ്. ഇപ്പറഞ്ഞതില്‍ പലതും പച്ചയായി പറയാറില്ലെങ്കിലും അബോധതലത്തിലെ അടിയുറച്ച ധാരണകളാണ്. ശശി തരൂരിനെ പോലുള്ളവര്‍ ചിലപ്പോഴെങ്കിലും വിളിച്ചു പറഞ്ഞിട്ടുള്ളത് ഈ പൊതുബോധമാണ്. അവര്‍ക്ക് ഇസ്രയേലിന്റെ ബോംബുകളെക്കാള്‍ ഭീകരവും മാരകവും ഫലസ്‌തീനികളുടെ കല്ലേറാണ്. പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോസ്റ്റ് ടെയ്‌ഞ്ചറസ് സ്ഥാനാര്‍ത്ഥിയായ ശശിതരൂരിന്റെ കുപ്രസിദ്ധമായ ഇസ്രയേല്‍ അനുകൂലലേഖനം വേണ്ടവിധം വിശകലനം ചെയ്യപ്പെടാതെ പോയതിന്റെ അനേകം കാരണങ്ങളിലൊന്ന് മേല്‍പറഞ്ഞ പൊതുബോധത്തിന്റെ ശക്തമായ മേല്‍ക്കോയ്‌മ മൂലം കൂടിയാണ് മഅ്‌ദനി എന്ന ഇരഅബ്‌ദുന്നാസര്‍ മഅ്‌ദനിയുടെയോ പിഡിപിയുടെയോ ആശയാദര്‍ശങ്ങളുമായി യോജിപ്പുള്ള ആളല്ല ഈ ലേഖകന്‍. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മഅ്‌ദനിയുടെയും പിഡിപിയുടെയും ആശയാദര്‍ശങ്ങള്‍ എന്റെ വിഷയമല്ല. അതേസമയം, മഅ്‌ദനി ഒഴിവാക്കാനാവാത്ത വിഷയമാണ്, പഴയശൈലിയില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങി എന്ന് പറയുന്ന മഅ്‌ദനിയോട്, `സോറി നിങ്ങള്‍ മാറിയിട്ടില്ല, മാറിയിട്ടില്ല' എന്നാവര്‍ത്തിക്കുന്ന മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പല്ലവി വിശകലന വിധേയമാക്കേണ്ടതുണ്ട്. മഅ്‌ദനിയുടെ ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമുള്ള, മാനസാന്തരപ്പെടുകയും പഴയ പാളിച്ചകള്‍ ഏറ്റുപറഞ്ഞ് മുഖ്യധാരയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന പുതിയകാലം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ പ്രശ്‌നം ഇതൊന്നുമല്ല. മഅ്‌ദനി പിന്‍തുണച്ചത് ഇടതുപക്ഷത്തെയാണ്. അദ്ദേഹം എതിര്‍ക്കുന്നത് സംഘ്‌പരിവാറിനെയും ആഗോള സാമ്രാജ്യത്വത്തെയും അവരുടെ ഇന്ത്യന്‍ ദല്ലാളുകളെയുമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മാനസാന്തരം സ്വീകാര്യമല്ല എന്നാണ് സവര്‍ണ മുഖ്യധാരാ മാധ്യമങ്ങളുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും നിലപാട്. മഅ്‌ദനി സാമ്രാജ്യത്വ വിരുദ്ധ നിലപാട് മാറ്റി, ഹിന്ദുത്വത്തോട് മൃദുസമീപനം സ്വീകരിച്ച് വലത്തോട്ട് ചാഞ്ഞിരുന്നെങ്കില്‍ മഅ്‌ദനി ഇപ്പോള്‍ ആരാകുമായിരുന്നു? മതേതരത്വത്തിന്റെ മിശിഹാപട്ടം സ്വയം അലങ്കരിക്കുന്നവര്‍ അദ്ദേഹത്തെ തോളിലേറ്റുമായിരുന്നില്ലേ? അദ്ദേഹം സുചിന്തിതമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതല്ലേ വീണ്ടും ഭീകരവാദിയും തീവ്രവാദത്തിന്റെ ഹോള്‍സെയിലറുമാവാന്‍ കാരണം?തൊണ്ണൂറുകളില്‍ ഇന്ദിരയേയും രാജീവിനേയും സോണിയയേയും അധിക്ഷേപിച്ച് ഗ്രന്ഥരചന നടത്തിയ ശശി തരൂരിന്റെ നിലപാടുകളെ മറക്കാന്‍ (ഗ്രന്ഥങ്ങള്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ) കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും കഴിയും. പറഞ്ഞതൊന്നും ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും തരൂര്‍ അവര്‍ക്ക് മികച്ച സ്ഥാനാര്‍ത്ഥിയുമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ ബാബരി മസ്‌ജിദ് തച്ചുതകര്‍ത്ത 1992ല്‍ സംഘ്‌പരിവാറിനെതിരെ മഅ്‌ദനി നടത്തിയ പ്രസംഗങ്ങള്‍ രമേശ് ചെന്നിത്തലക്ക് മറക്കാനാവുന്നില്ല. മാറിയ മഅ്‌ദനിയെ കാണുമ്പോഴെല്ലാം പഴയഓര്‍മകള്‍ തികട്ടിവരുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.നാം ചോദിക്കുവാന്‍ മറന്നുപോയ ഒരു പ്രധാനചോദ്യം `മാനസാന്തരപ്പെട്ടു' എന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ആരാണ്? സംഘ്‌പരിവാറാണോ? രമേശ് ചെന്നിത്തല അടക്കമുള്ള സവര്‍ണ മേധാവികളാണോ? സവര്‍ണമേല്‍ക്കോയ്‌മയല്ല, മതേതരസമൂഹമാണ് അദ്ദേഹത്തെ സ്വീകരിക്കേണ്ടത്. ജയില്‍മോചിതനായി വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടുകൊണ്ട് ഇടതു വലതു മതേതര പ്രസ്ഥാനങ്ങളില്‍പെട്ടവര്‍ അതു ചെയ്‌തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വേദനകളില്‍ പങ്കുകൊണ്ടിട്ടുണ്ട്. മാറിയ മഅ്‌ദനിയെ അന്നാരും പഴയത് പറഞ്ഞ് ആക്രമിച്ചിട്ടുമില്ല. മാറിയ മഅ്‌ദനിക്ക് താന്‍ സ്വീകരിക്കുന്ന മതേതര ജനാധിപത്യ നിലപാടിന് ഏറ്റവും അനുയോജ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്ന തിരിച്ചറിവുണ്ടായതാണ് പുതിയ അസ്‌ക്യതക്ക് ഹേതു. അതോടെ സവര്‍ണ മുഖ്യധാരയുടെ നെറ്റി ചുളിഞ്ഞു. മഅ്‌ദനി ജയിലിലായിരുന്ന കാലത്തും മോചിതനായ നാളുകളിലും സംഘ്‌പരിവാര്‍ ശക്തികള്‍മാത്രം അദ്ദേഹത്തിനെതിരെ വിഷനാവുകള്‍ കൊണ്ട് ചൊരിഞ്ഞ അപവാദങ്ങളെല്ലാം സവര്‍ണ മാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും വാദമുഖങ്ങളായി മാറി. സംഘ്‌പരിവാറിനും സവര്‍ണ പൊതുബോധത്തിനുമിടയിലെ അതിര്‍വരമ്പ് എത്രമാത്രം നേര്‍ത്തതാണ് എന്ന് ഇതിലൂടെ വായിച്ചെടുക്കാവുന്നതാണ്. വലതുപക്ഷത്തിനും സവര്‍ണഫാസിസത്തിനും ആശ്ലേഷബദ്ധരാവാന്‍ എത്ര എളുപ്പമാണെന്ന് മഅ്‌ദനി എന്ന പ്രതീകം കാണിച്ചുതന്നു. മാനസാന്തരപ്പെട്ടു എന്നു വിളിച്ചുപറഞ്ഞ രാമന്‍പിള്ള എന്തുകൊണ്ട് മഅ്‌ദനിയോളം ആക്രമിക്കപ്പെട്ടില്ല. രാമന്‍പിള്ള പണ്ട് വര്‍ഗീയവാദിയായിരുന്നു എന്നും ഇന്ന് മതേതര ചേരിയോടൊപ്പമാണെന്നും സമ്മതിക്കുന്ന പൊതുസമൂഹം രാമന്‍പിള്ള പണ്ടുള്‍പ്പെട്ടിരുന്ന മാനസാന്തരപ്പെടാത്ത ബിജെപി നേതാക്കളെ എന്തുകൊണ്ട് വര്‍ഗീയവാദികള്‍ എന്ന് വിളിക്കാന്‍ ധൈര്യപ്പെടുന്നില്ല? ഒ രാജഗോപാലിനെയും കൃഷ്‌ണദാസിനെയും എന്തുകൊണ്ട് പൊതുമണ്‌ഡലത്തില്‍ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നില്ല? മുഖ്യധാരാ പത്രങ്ങള്‍ മുമ്പ് പി പരമേശ്വരനെ ബുദ്ധിജീവിയാക്കി മാറ്റിയതുപോലെ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള എന്ന കാവി രാഷ്‌ട്രീയ നേതാവിന് പേജുകളും സ്റ്റേജുകളും അനുവദിച്ച് പൊതുമണ്‌ഡലത്തിലേക്ക് ആനയിക്കുമ്പോള്‍ എന്തുകൊണ്ട് ആരും അസ്വസ്ഥരാവുന്നില്ല? കാരണം വ്യക്തം. ഇവരാരും മതന്യൂനപക്ഷങ്ങളിലോ ദലിതുകളിലോ പെട്ടവരല്ല. സവര്‍ണമേധാവികളാണ്. പോതുബോധം സവര്‍ണ മേല്‍ക്കോയ്‌മക്ക് അനുകൂലവും അതിനു പുറത്തുള്ളവര്‍ക്ക് എതിരുമാണ്. വ്യക്തമായിപ്പറഞ്ഞാല്‍ സവര്‍ണപൊതുബോധമാണ് നമ്മുടെ മേല്‍ക്കോയ്‌മാ സംസ്‌കാരം. മഅ്‌ദനിക്ക് അവരുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക ഒരിക്കലും സാധ്യമല്ല. അതിനുവേണ്ടി എവിടെയെങ്കിലും അപേക്ഷ നല്‍കി കാത്തിരിക്കുന്ന വ്യക്തിയുമല്ല മഅ്‌ദനിമഅ്‌ദനിയെ സമുദായം വേട്ടയാടിയ വിധം സവര്‍ണ മീഡിയയെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കുക എന്നത് മുസ്‌ലിം മീഡിയയുടെ പതിവുരീതിയാണ്. എന്നാല്‍ ഒറ്റുകാരുടെ റോളിലെത്തുമ്പോള്‍ കേരളത്തിലെ മുസ്‌ലിം പത്രമാസികള്‍ക്ക് കൈവിറക്കാറുണ്ട്. പദപ്രയോഗങ്ങളിലും ടെര്‍മിനോളജിയിലും ബദല്‍ അന്വേഷിക്കാന്‍ പുതിയ ചില പത്രങ്ങളെങ്കിലും തുനിഞ്ഞത് സമീപകാലത്താണ്. ഭീകരവാദി, തീവ്രവാദി തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പകരം പോരാളികള്‍ എന്ന് പ്രയോഗിക്കുന്ന മുസ്‌ലിം പത്രങ്ങള്‍ പോലുമുണ്ട്. ഇതൊക്കെ ഫലസ്‌തീന്‍, ചെച്‌നിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക് മാത്രം ബാധകമായ കാര്യം. കണ്‍മുമ്പിലുള്ള മഅ്‌ദനി ചിലപ്പോഴെങ്കിലും തീവ്രവാദിയാണ്. മഅ്‌ദനിക്കെതിരെ സവര്‍ണമീഡിയ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ അവരും നൂറ്റൊന്നാവര്‍ത്തിക്കുന്നു. മഅ്‌ദനിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടും സമുദായപ്പത്രങ്ങള്‍ സംഘ്‌പരിവാറിനൊപ്പം പഴയത് ആവര്‍ത്തിക്കുന്നു. വസ്‌തുതാപരമായി തെളിയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പത്രത്താളുകളിലെ കാര്‍ട്ടൂണ്‍ ആഭാസങ്ങളിലൂടെ പരിഹാസ്യമായി ചിത്രീകരിച്ചുകൊണ്ട് സ്വന്തം മുഖത്തേക്കുതന്നെ കാര്‍ക്കിച്ചു തുപ്പുന്നു.ഏപ്രില്‍ 3-ാം തിയ്യതി ചന്ദ്രികാ പത്രത്തില്‍ പ്രസിദ്ധീകരിച്ച `നാട്ടിലെങ്ങും ഫ്‌ളാഷായി' എന്ന കാര്‍ട്ടൂണ്‍ എന്തുതരം രാഷ്‌ട്രീയത്തിന്റെ പേരിലായാലും പ്രതിലോമപരമാണ്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയ്‌ക്ക് മഅ്‌ദനിയെ എതിര്‍ക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആത്മാവിഷ്‌കരണം നടത്താന്‍ തീര്‍ച്ചയായും സ്വാതന്ത്ര്യം അനുവദിക്കേണ്ടതുമാണ്. ജമാല്‍ കൊച്ചങ്ങാടിയുടെ ഭാഷയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ``നേരുപറയുന്ന നുണയന്മാരാണ്'' പ്രവചന സ്വഭാവമുള്ള നിരവധി കാര്‍ട്ടൂണുകള്‍ പ്രതിഭാധനന്മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ മുമ്പ് വരച്ചതായി നമുക്കറിയാം. എന്നാല്‍ അവയെ വിശകലനം ചെയ്യാനും പ്രതിലോമപരമായിത്തന്നെ തുറന്നുകാട്ടാനും ആര്‍ക്കും അവകാശമുണ്ട്. ഈ കാര്‍ട്ടൂണ്‍ പ്രക്ഷേപിക്കുന്ന ആശയ പരിസരം സവര്‍ണഫാസിസത്തിന്റേതാണ്. താടിയും തൊപ്പിയുമുള്ള ഒരാള്‍ ടിവിക്കുള്ളില്‍ നിന്നുകൊണ്ട് (വാര്‍ത്താ സമ്മേളനത്തിലോ പ്രസംഗത്തിലോ മറ്റോ നടത്തുന്ന ക്ഷമാപണമാണ്) പറയുന്ന ഡയലോഗാണ്: ``ബോംബ് വെച്ചിട്ടുണ്ട്.. ബസ് കത്തിച്ചിട്ടുണ്ട്... തെറ്റുപറ്റി... മാപ്പ് മക്കളേ..'' എന്ന വിളിയില്‍ നിന്ന്, പറയുന്ന ആള്‍ മഅ്‌ദനിയാണെന്ന് വ്യക്തമാണ്. ടിവിയുടെ പുറത്ത് ഒരു ഭാഗത്ത് ഇതേ തൊപ്പിയും താടിയുമുള്ള വ്യക്തിയും മറുഭാഗത്ത് കണ്ണുകള്‍ മാത്രം പുറത്തു കാണിച്ചുകൊണ്ട് ഹിജാബ് ധരിച്ച ഒരു സ്‌ത്രീയുമുണ്ട്. മഅ്‌ദനിയും ഭാര്യ സൂഫിയയുമാണ് ഇവരെന്ന് വ്യക്തം. ``മാധ്യമങ്ങളേ.. തെണ്ടികളെ'' എന്ന ഫ്‌ളാഷ് വാര്‍ത്ത ടിവിക്കടിഭാഗത്തിലൂടെ ഒരു നീണ്ടപേപ്പറിലൂടെ മഅ്‌ദനി കടത്തിവിടുന്നു. സൂഫിയ അത് വലിച്ചെടുക്കുന്നു. ഇതാണ് കാര്‍ട്ടൂണ്‍.ചോദ്യം ഇതാണ്. മഅ്‌ദനി ബോംബ് വെച്ചു എന്ന് കോടതികള്‍ തെളിയിച്ചിട്ടുണ്ടോ? മഅ്‌ദനി അത്തരമൊരു ക്ഷമാപണം നടത്തിയിട്ടുണ്ടോ? ബസ് കത്തിച്ചതില്‍ മഅ്‌ദനിയോ സൂഫിയയോ പ്രതിയാണോ? ഇവയൊക്കെ ചെയ്‌തു കൊണ്ടിരിക്കുന്നവര്‍ സംഘ്‌പരിവാര്‍ ശക്തികള്‍ അല്ലേ? കേരള ചരിത്രത്തില്‍ ആദ്യമായി ബസ്സുകത്തിക്കല്‍ നടന്നത് കളമശ്ശേരിയിലാണോ? ബന്ദുദിനങ്ങളില്‍ ബസ്സു കത്തിക്കാത്ത എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്? ബസ്സുകത്തിക്കുന്നവരെല്ലാം ഭീകരരാണോ? സംഘ്‌പരിവാര്‍ മുസ്‌ലിംകള്‍ക്ക് എതിരെ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ മുസ്‌ലിംപത്രങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടോ?കാര്‍ട്ടൂണില്‍ ഉപയോഗിച്ച ചിഹ്നങ്ങളാണ് പ്രശ്‌നം. സൂഫിയയുടെ രൂപം, അബോധപൂര്‍വ്വം സാമാന്യവത്‌കരിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ അടയാളങ്ങളായ മഅ്‌ദനിയുടെ താടി, തലപ്പാവ്... `മഅ്‌ദനിയുടെ താടിക്കുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്നതല്ല ലാവ്‌ലിന്‍ കേസ്' എന്ന ഒരു രാഷ്‌ട്രീയ നേതാവിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. `താടിക്കുള്ളില്‍' എന്നതിന്റെ അര്‍ത്ഥതലം എന്താണ്? ഭീകരതയുടെ മറവില്‍ എന്നുതന്നെയല്ലേ?അബോധപൂര്‍വ്വമാവാം ഇത്തരം പ്രയോഗങ്ങള്‍. തീര്‍ച്ചയായും ഇവ സഹായിക്കുന്നത് സവര്‍ണ ഫാസിസത്തെയാണ്. ആത്യന്തികമായി മഅ്‌ദനിയും ചന്ദ്രികയും ഉള്‍പ്പെട്ട സമുദായം ആയിരം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിലും ഭീകരമാണ് സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ മേല്‍ക്കോയ്‌മക്ക് തലവെച്ചുകൊടുക്കല്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോല്‍പ്പിക്കാനാവാത്തതാണ് സവര്‍ണമേല്‍ക്കോയ്‌മയുടെ അധിശ്വാധിപത്യം. ഫാസിസത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ വേട്ടക്കാരനെയും ഇരകളെയും തിരിച്ചറിയുന്നതില്‍ എവിടെയൊക്കെയോ പരാജയപ്പെടുകയും സവര്‍ണ ഭീകരതയ്‌ക്ക് മുമ്പില്‍ തലകുനിച്ചു കൊടുക്കുകയും ചെയ്യുന്ന ചിത്രം ഈ തെരഞ്ഞെടുപ്പിലെ ദയനീയ ദൃശ്യമാണ്. ശശി തരൂരിനെ എതിര്‍ക്കുന്നതിന് ഉപയോഗിച്ച ഊര്‍ജത്തേക്കാള്‍ എത്രയോ കൂടുതല്‍ അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ ആക്രമിക്കുന്നതിന്ന് ഉപയോഗിക്കപ്പെട്ടു. അങ്ങനെ മഅ്‌ദനി സമം ഭീകരത എന്ന സംഘ്‌പരിവാര്‍ വാദം അരക്കിട്ടുറപ്പിക്കുന്നതിന് സമുദായ പത്രങ്ങള്‍ പോലും കൂട്ടുനിന്നു. സമുദായത്തെയും രാജ്യത്തെയും ബാധിക്കുന്ന മുഖ്യവിഷയങ്ങള്‍ മറച്ചുവയ്‌ക്കേണ്ടത് ആരുടെയൊക്കെ ആവശ്യമായിരുന്നുവോ അതു വിജയിക്കുകയും ചെയ്‌തു. അങ്ങനെ ഒരിക്കല്‍ കൂടി നാം ഒരു തോറ്റ ജനതയാണെന്ന് തെളിയിക്കപ്പെട്ടു.
Monday, February 9, 2009
Friday, February 6, 2009
കുമ്പ സാരം !
,,,കുടൊഴിയുന്നവരെ ഭ്രാന്താക്കുക എന്ന പുണ്യം ചെയ്യാന്‍ വിധിക്കപ്പെട്ടവരായിട്ടാണ് മുജാഹിദ് ഇരു വിഭാഗക്കാരടക്കം എല്ലാ മുബ്തദിഉകളുടെയും ഏര്‍പ്പാട് എന്ന് മനസ്സിലാക്കാന്‍ അബൂ ഇഷാഖ് മൌലവി, റഷീദ് മൌലവി, ഇപ്പോള്‍ പാവപ്പെട്ട എന്നെയും.സാരമില്ല.അരീക്കോട് വെച്ച് അബൂ ഇഷാഖ് മൌലവി കൊല്ലങ്ങള്‍ക്ക് മുമ്പ് പറഞ്ഞ അതേ വാക്ക് ഞാനും ഏറ്റ് പറയുന്നു. എനിക്കിപ്പോഴുള്ള ഈ ഭ്രാന്ത് താമസം വിനാ എെന്‍റ അയല്‍വാസികളായ മുജാഹിദുകള്‍ക്കും എെന്‍റ ബന്ധുക്കളിലെ മുജാഹിദുകള്‍ക്കും പിന്നീട് മറ്റു എല്ലാ മുജാഹിദുകളിലേക്കും വിശ്യഷ്യ എടവണ്ണവയിലും വാണിയമ്പലത്തും പാണ്ടിക്കാടുമുള്ള എെന്‍റ ധാരാളം സഹപാഠികളിലേക്കും കുടംബങ്ങളിലേക്ക് എത്തിക്കേണമെ നാഥാ! ആമീന്‍.
--
moosafarooqyedavanna
Edayattil House, Pannippara
P.O.Pannippara
Via.Edavanna, Malappuram
email:farooqyedavanna@gmail.
Thursday, February 5, 2009
Wednesday, February 4, 2009
ഉപദേശം
ഉപദേശം
ഇബ്‌റാഹീമുബ്നു അദ്‌ഹം(റ)വിനോട് ചോദിക്കപ്പെട്ടു.ഞങ്ങൾ അല്ലാഹുവോട് നടത്തുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്താണ് കാരണം?
മഹാൻ പറഞ്ഞു ,,,പ്രാർത്ഥനക്കു ഉത്തരം ലഭിക്കാതിരിക്കാൻ പ്രധാനമായും പത്ത് കാരണങ്ങൾ നിങ്ങളിലുണ്ടാകും,,, എന്ന്!
(1) അല്ലാഹുവിനെ നിങ്ങൾക്ക് അറിയാം..(അവനാണ് എന്നെ സൃഷ്ടിച്ചതും ജീവിക്കാൻ ആവശ്യമായതെല്ലാം നൽകുന്നതും.അവൻ തീരുമാനിക്കുന്നതേ എന്റെ ജീവിതത്തിൽ നടക്കൂ..അവനെ വെല്ലുവിളിക്കാനോ പരാചയപ്പെടുത്താനോ എനിക്ക് കഴിയില്ല..എന്റെ തലയിലെ രോമത്തിനു നിര ബാധിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടല്ല. ശ്വസിക്കാനുള്ള ഓക്സിജൻ പോലും അവൻ നൽകുന്നു..... എന്നിങ്ങനെ അവന്റെ അടിമയായി അവന്റെ കൽപനകൾക്ക് കാതോർക്കേണ്ടവനാണ് ഞാൻ എന്ന് നിങ്ങൾക്ക് അറിയാം)എന്നിട്ടും നിങ്ങൾ അവനു വഴിപ്പെട്ടില്ല
(2) പ്രവാചകൻ(സ്വ)യെ നിങ്ങൾക്ക് അറിയാം(അല്ലാഹുവിലേക്ക് നമ്മെ ക്ഷണിക്കാനായി അല്ലാഹു നിയോഗിച്ച നമ്മുടെ നന്മകൾ കാണിച്ചു തരുന്ന അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നമ്മോട് സംവദിച്ച പൂണ്ണമായും നാം അനുസരിക്കേണ്ടവരാണ്‌നബി(സ്വ) എന്ന് നമുക്ക് അറിയാം)എന്നിട്ടും പ്രവാചകന്റെ(സ്വ) ചര്യകളെ നിങ്ങൾ പിന്തുടർന്നില്ല
(3)ഖുർആൻ നിങ്ങൾക്ക് അറിയാം(അല്ലാഹു നമുക്ക് ദിശാബോധം നൽകാനും നമ്മെ വിജയത്തിലെത്തിക്കാനുമായി പ്രവാചകർ(സ്വ)ക്ക് അവതരിപ്പിച്ച അവന്റെ വാക്കുകളാണത്. അത് മുഴുവൻ സത്യമാണ് നാം അനുസരിക്കാൻ ഭാദ്ധ്യസ്ഥരാണ് എന്നൊക്കെ അറിയാം)എന്നിട്ടും അതനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചില്ല
(4)അല്ലാഹു നൽകിയ ഭക്ഷണം കഴിച്ച് (ഇത് അല്ലാഹു നൽകിയതാണെന്നും ലോകത്ത് എത്രയോ ആളുകൾ പട്ടിണി മൂലം മരിക്കുന്നു/എത്രയോ ആളുകൾ രോഗം കാരണത്താൽ ഒന്നും കഴിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നു പക്ഷെ എനിക്ക് അല്ലാഹു നല്ല ആഹാരം നൽകുകയും കഴിക്കാൻ യാതൊരു തടസ്സവും ഇല്ലാതാക്കുകയും ചെയ്തു ഇതൊക്കെ ആലോചിക്കണം)അതിന്റെ നന്ദി നിങ്ങൾ വീട്ടിയില്ല
(5)സ്വർഗ്ഗം നിങ്ങൾ മനസിലാക്കിഎന്നിട്ട് നിങ്ങൾ അതിനെ തേടിയില്ല(സ്വർഗ്ഗത്തിലെത്താനാവശ്യമായ ജീവിതരീതി നിങ്ങൾ പിന്തുടർന്നില്ല നബി(സ്വ) പറഞ്ഞിട്ടുണ്ട് ,,,സ്വർഗ്ഗം വലയം ചെയ്യപ്പെട്ടത് മനുഷ്യനിഷ്ടപ്പെടാത്ത കുറേ കാര്യങ്ങൾ കൊണ്ടാണ്,,, അഥവാ ഇസ്‌ലാമിന്റെ വിധിവിലക്കുകൾ പാലിക്കാനുള്ള ചെറിയ വിഷമങ്ങൾ കാരണം പലകൽപനകളും മനുഷ്യൻ ഒഴിവാക്കുന്നു..യഥാർത്ഥത്തിൽ അത്തരം ത്യാഗങ്ങളാവുന്ന വേലി പൊളിച്ചുവേണം സ്വർഗ്ഗത്തിലെത്താൻ അതിനുള്ള ശ്രമം നിങ്ങളിൽ കാണുന്നില്ല)
(6)നരകം നിങ്ങൾക്കറിയാം പക്ഷെ നിങ്ങൾ അതിൽ നിന്ന് ഓടി രക്ഷപ്പെടുന്നില്ല..(നബി(സ്വ) പറഞ്ഞു.നരകത്തെ വലയം ചെയ്തിരിക്കുന്നത് മനുഷ്യന്റെ ഇഛകളാണ്..അഥവാ ശരീരത്തിന്റെ ഇഷ്ടങ്ങൾ നേരും നെറിയും നോക്കാതെ ചെയ്താൽ അവൻ നരകത്തിന്റെ മതിൽ തകർക്കുകയും അതിൽ ആപതിക്കുകയും ചെയ്യും)
(7)പിശാചിനെ നിങ്ങൾക്ക് അറിയാം എന്നിട്ടും അവനോട് യുദ്ധം ചെയ്യുന്നതിനു പകരം അവനോട് യോചിച്ചു പോകാനാണ് നിങ്ങൾ ശ്രമിക്കുന്നത്(പിശാച് നമ്മുടെ ശത്രുവാണ് അവൻ നമ്മെ എങ്ങനെയും നരകത്തിലെത്തിക്കാനാണ് ശ്രമിക്കുക..അവന്റെ കുതന്ത്രങ്ങൾ തിരിച്ചറിയുകയും അവനെ ധിക്കരിക്കുകയും ചെയ്തു വേണം നരക മോചനം ഉറപ്പാക്കാൻ.പക്ഷെ നിങ്ങൾ പലപ്പോഴും അവനെ അനുസരിക്കാനാണ് ശ്രമിക്കുന്നത്)
(8) മരണത്തെ നിങ്ങൾക്ക് അറിയാം പക്ഷെ മരിക്കാൻ നിങ്ങൾ ഒരുങ്ങുന്നില്ല..(ലോകത്ത് ആർക്കും തർക്കമില്ലാത്ത വിഷയമാണ് മരണം ജീവിതത്തിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത് മരണശേഷമാണ് ആ ജീവിത യാത്രയുടെ ആരംഭമാണ് മരണം അതിനാൽ സൽക്കർമ്മങ്ങൾ സജീവമാക്കി ആ യാത്ര ആനന്ദകരമാക്കാൻ ശ്രമിക്കേണ്ടവർ പക്ഷെ അശ്രദ്ധരായി ജീവിക്കുന്നു നബി(സ്വ) പറഞ്ഞു ബുദ്ധിമാൻ സ്വശരീരത്തെ നന്മയിലായി കീഴ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്)
(9) മരണപ്പെട്ടവരെ മറവ് ചെയ്ത് തിരിച്ച് പോരുമ്പോഴും നിങ്ങൾ പാഠമുൾക്കൊള്ളുന്നില്ല(എനിക്കും ഇത് പോലെ ഒരു അവസ്ഥ വരുമെന്നും അന്ന് സന്തോഷം ലഭിക്കാനായി പ്രവർത്തന രംഗത്തിറങ്ങാൻ തനിക്ക് കടമയുണ്ടെന്നും മനസിലാക്കിയാണ് പ്രവർത്തിക്കേണ്ടത്)
(10) നിങ്ങളുടെ പോരായ്മകൾ നിങ്ങൾ വിസ്മരിക്കുകയും മറ്റുള്ളവരുടെ പോരായ്മകൾ ചർച്ച ചെയ്യാൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു(സ്വന്തം കുറവുകൾ അറിയാൻ ശ്രമിക്കാത്തവൻ നന്നാവാനാവശ്യമായ ഒന്നും ചെയ്യില്ല പകരം നാട്ടുകാരെ കുറ്റം പറഞ്ഞ് അവരുടെ കുറ്റങ്ങൾ കൂടി പരലോകത്ത് താൻ ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ വിളിച്ച് വരുത്തും)
ഈ പത്ത് കാര്യങ്ങളിൽ ശരിയായ നിലപാട് സ്വീകരിച്ച് പരലോകം സന്തോഷകരമാക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
പ്രാർത്ഥിക്കാൻ അപേക്ഷയോടെ....
Saturday, January 24, 2009
നല്ലൊരു ഉപദേശം
എന്റെ ശരീരം തെറ്റുകളിലേക്ക് എന്നെ ക്ഷണിച്ച്കൊണ്ടേയിരിക്കുന്നു.എനിക്ക് അവിടുന്ന് ഉപദേശം തന്നാലും!
,,നിനക്ക് ദോഷം ചെയ്യണമെങ്കിൽ നിനക്ക് ചെയ്യാം പക്ഷെ അഞ്ചു വ്യവസ്ഥകൾ പാലിക്കണം !,,
വന്നയാൾ ഷോദിച്ചു ഏതാണാ വ്യവസ്ഥകൾ?
,,,
നിനക്ക് ദോഷം ചെയ്യണമെന്ന് തോന്നുമ്പോൾ അല്ലാഹു നിന്നെ കാണാത്ത ഒരു സ്ഥലത്ത് ഒളിച്ചിരുന്നു തെറ്റ് ചെയ്യുക ഇതാണ് ഒന്നാം വ്യവസ്ഥ!,,,
അയാൾ ചോദിച്ചു.എന്ത്!
അല്ലാഹുവിൽ നിന്നെ ഒളിച്ചിരിക്കാനോ?
അല്ലാഹുവിൽ നിന്ന് ഒന്നും മറയുന്നില്ലല്ലോ!
,,,
എങ്കിൽ അല്ലാഹു നിന്നെ കണ്ടുകൊണ്ടിരിക്കേ അവനോട് എതിര് പ്രവർത്തിക്കാൻ നിനക്ക് ലജ്ജയില്ലേ ,,,
എന്ന് ഇബ്നുഅദ്‌ഹം പറഞ്ഞു
അൽപ സമയം മൗനം പാലിച്ച അദ്ദേഹം ഇനിയും എനിക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരിക എന്ന്
ആവശ്യപ്പെട്ടു അപ്പോൾ ഇബ്നുഅദ്‌ഹം(റ) പറഞ്ഞു
,,,
അല്ലാഹുവിനോട് ധിക്കാരം ചെയ്യാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ അവന്റെ ഭൂമുഖത്ത് വെച്ച് ചെയ്യാതിരിക്കുക,,,
അപ്പോൾ അയാൾ ചോദിക്കുന്നു .....
ലോകം മുഴുവനും അല്ലാഹുവിന്റേതായിരിക്കേ ഞാൻ എങ്ങോട്ട് പോകും? ഇബ്നുഅദ്‌ഹം പറഞ്ഞു
,,,അല്ലാഹുവിന്റെ ഭൂമിയിൽ താമസിച്ച് അവനോട് ധിക്കാരം കാണിക്കാൻ നിനക്ക് നാണമില്ലേ?,,,
അയാൾ പറഞ്ഞു ഇനിയും പറഞ്ഞു തരിക!
മഹാൻ പറഞ്ഞു
,,,അല്ലാഹുവിനെ ധിക്കരിക്കുന്നുവെങ്കിൽ അവന്റെ ഭക്ഷണം കഴിക്കാതിരിക്കുക,,
എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്റേതാണെന്നിരിക്കേ ഞാൻ പിന്നെ എങ്ങനെ ജീവിക്കും?
മഹാൻ ചോദിച്ചു
,,,അല്ലാഹു നിനക്ക് ഭക്ഷണവും വെള്ളവും നൽകുകയും നിന്നെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് അവനോട് ധിക്കാരം കാണിക്കുന്നതിനെ തൊട്ട് നീ ലജ്ജിക്കുന്നില്ലേ? ,,,
ഇനിയും ഉപദേശം തരൂ എന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു ,,,
നീ ചെയ്ത ദോഷങ്ങൾ കാരണം മലക്കുകൾ നിന്നെ നരകത്തിലേക്ക് വലിച്ച്കൊണ്ട് പോവാൻ വന്നാൽ നീ ഒരിക്കലും അവരുടെ കൂടെ പോവരുത്.,,,,
അവരിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് കഴിയില്ലെന്ന് മാത്രമല്ല അവരെന്നെ ശക്തമായി നാകത്തിലേക്ക് വലിക്കുകതന്നെ ചെയ്യുമല്ലോ!
,,,നന്മയും തിന്മയുമൊക്കെ രേഖപ്പെടുത്തിയ നിന്റെ ഗ്രന്ഥം കയ്യിൽ കിട്ടിയതിനു ശേഷം ദോഷങ്ങളോരോന്നും വായിക്കുമ്പോൾ ഞാൻ ഇതൊന്നും ചെയ്തിട്ടില്ലെന്ന് നീ ശക്തിയായി നിഷേധിക്കണം ,,,
അപ്പോൾ അയാൾ പറഞ്ഞു ഞാൻ അങ്ങനെ ചെയ്താൽ ഇതൊക്കെ രേഖപ്പെടുത്തിയ ബഹുമാനികളായ മലക്കുകളും എന്നെ നിരീക്ഷിച്ച് കൊണ്ടിരുന്ന മാലാഖമാരും എനിക്കെതിരെ സാക്ഷികളായി വരുന്ന(എന്റെ അവയവങ്ങൾ)വരും വെറുതെ ഇരിക്കുമോ? ഒരിക്കലുമില്ല..... സാധ്യമല്ല എന്റെ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് ആവർത്തിച്ച് കൊണ്ട് ആ മനുഷ്യൻ ഇബ് റാഹീമുബുനഅദ്‌ഹം (റ)ന്റെ അടുത്ത് നിന്ന് ഇനി ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന പ്രതിജ്ഞയുമായി കടന്നു പോയി!
സുഹൃത്തുക്കളേ! അല്ലാഹു നൽകിയ ആയുസ്സിന്റെ ബലത്തിൽ അവൻ നൽകിയ ഭക്ഷണവും വെള്ളവും കുടിച്ച് അവന്റെ ഭൂമിയിൽ താമസിച്ച് അവൻ കാൺകേ അവനോട് ധിക്കാരം കാണിക്കാൻ മാത്രം അധപതിക്കുകയല്ലേ കുറ്റങ്ങളിലൂടെ നാമൊക്കെ എന്ന് ചിന്തിക്കാൻ സമയം കണ്ടെത്തുക ഈ സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കുക
നന്മ അറിയിച്ചു കൊടുത്തവൻ നന്മ ചെയ്യുന്നവനെ പോലെ പ്രതിഫലാർഹനാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്!
Friday, January 23, 2009
കാന്തപുരത്തിന്റെ ഭികരത
കാന്തപുരവും കാശ്‌മീറും |
എ സജീവന്‍ |
കാന്തപുരം/ മര്‍കസ് |
പുറമേ നിന്ന് തെറ്റിദ്ധരിക്കാനാണ് അകത്ത് വന്ന് സത്യം മനസിലാക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം!പണ്ടൊരാൾ നല്ല വെളിച്ചമുള്ളിടത്ത് തന്റെ നഷ്ടപ്പെട്ട വസ്തു തിരയുകയായിരുന്നു..ആ വഴി വന്ന സുഹൃത്ത് ചോദിച്ചു എന്താണ് നിങ്ങൾ ചെയ്യുന്നത്?മറ്റയാൾ പറഞ്ഞു എന്റെ നഷ്ടപ്പെട്ടൊരു വസ്തു തിരയുകയാണ് ആഗതൻ ചോദിച്ചു ഇവിടെ തന്നെയാണോ നഷ്ടപ്പെട്ടത്?മറ്റയാൾ പറഞ്ഞു അല്ല..പിന്നെ ഇവിടെ തിരയാൻ കാരണം?മറ്റയാളുടെ മറുപടി നഷ്ടപ്പെട്ടിടത്ത് വെളിച്ചമില്ല വെളിച്ചമുണ്ടാക്കി തിരയാൻ കുറേ കഷ്ടപ്പെടണം ഇവിടെയാവുമ്പോൾ കഷ്ടപ്പാടില്ലല്ലൊ എന്നായിരുന്നു! ഇത് പോലെയാണ് ചിലർ ഒന്നും ചെയ്യില്ല ചുമ്മാ അഭിപ്രായം പാസാക്കിക്കൊള്ളും അതിനു ചിലവില്ലല്ലോ!
Wednesday, January 21, 2009
ഒബാമ വരുന്നു!
അസമാധാനത്തിന്റെ ഫാക്റ്ററിയായ ജൂനിയർ ബുഷിൽ നിന്ന് ലോകം രക്ഷപ്പെട്ടു..പക്ഷെ
.....
ഇറാഖ് ഇറാഖികൾക്ക് വിട്ട് കൊടുക്കും....
അമേരിക്ക സമാധാന പ്രേമികളുടെ സുഹൃത്തായിരിക്കും ......
എന്ന് പ്രഖ്യാപിച്ച് പശ്ചിമേഷ്യയിൽ പ്രത്യേകിച്ചും ലോകത്ത് പൊതുവിലും സമാധാനത്തിന്റെ കാവൽ മാലാഖയാവാൻ
യഥാർത്ഥത്തിൽ അമേരിക്കയെ നിയന്ത്രിക്കുന്ന
അണിയറയിലെ നയവിദഗ്ധർ
(കാട്ടാളൻ ബുഷിന്റെ വിശ്വസ്ഥർ)
അനുവദിക്കുമോ?
അവരെക്കൂടി സമാധാനത്തിന്റെ വഴിക്ക് കൊണ്ട് വരാൻ ഈ ഒബാമക്ക് നെഞ്ചുറപ്പുണ്ടാവുമോ?
കാത്തിരിക്കാം നമുക്ക് പ്രതീക്ഷയോടെ!
Monday, January 12, 2009
ഒരു വഹാബിയുടെ കോലം!
"Bakar"
Add sender to Contacts
To:
Bakar has left a new comment on your post "ബൂലോകത്തേക്ക് ഞാനും":
എടോ നായിണ്ടെ മോനേ...
നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ...
നിൻറെ ഉമ്മയൂടെ മാപ്പിള കാന്തപുരം എ.പി യോ അതോ ഇനിയും നാലു പേർ കൂടിയുണ്ടോ .. അല്ലെങ്കിൽ നീ ഈ തന്തക്ക് പിറക്കാത്ത വിടുവായത്തം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കത്തില്ലല്ലോ..
എന്തിനാണു നീ നിൻറെ മതാവിനു തെറി വാങ്ങി കൊടൂക്കുന്നതു, നട്ടപ്പിരാന്തൻ പത്രോസിൻറെ മകനേ ... ഇങ്ങനെ ഒരു മകൻ അവർക്കുണ്ടായിപ്പോയതിൽ, അവർ ഏതു സ്ത്രീ ആയാലും ഖേദിക്കാതെ വയ്യ ...
എ.പി തീവ്രവാദികൽ കത്തിച്ഛതും കുഴിച്ഛു മൂടിയതും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല അല്ലേടാ കള്ള കാഫിറെ ...
എനിക്ക് ഇസ്‌ളാം പടിപ്പിക്കൻ നടക്കുന്നോടാ പിശാചേ ... ഷിർക്കിൻറെയും കുഫ്രിൻറെയും കാന്തപുരം അഹുലുകാർക്ക് എന്താടൊ ഇസ്‌ളാം...
മാന്യതക്ക് മാന്യത നിനക്ക് പ്രതീക്ഷിക്കാം ..
ഇതോടെ നീ നിർത്തിയാൽ നിനക്ക് കൊള്ളാം.... അല്ലെങ്കിൽ ഞാൻ ഏതറ്റം വരെ പോകുമെന്ന് നിനക്ക് ഊഹിക്കാൻ കൂടി കഴിയില്ല ....
Posted by Bakar to അൽ-ഇഹ്സാൻ at January 10, 2009 12:26 PM
മുസ് ലിംകളിലെ നല്ലൊരു വിഭാഗത്തെ കാഫിറാക്കാൻ ഈ മനുഷ്യൻ ശ്രമിച്ചപ്പോൾ അയാൾക്ക് അബദ്ധം പറ്റിയതാണെങ്കിൽ തിരുത്താനായി ഞാൻ ഒരു കമന്റ് ഈ ബക്കർ എന്ന വഹാബിയുടെ ബ്ലോഗിൽ ഇട്ടു.എന്നാൽ ആ വിഷയം മനസിലാക്കുന്നതിനു പകരം അയാൾ തെറിയുടെ പൊടി പൂരം നടത്തുന്നതാണ് മുകളിൽ നാം കാണുന്നത്..എന്തിനാണിയാൾ ഇങ്ങനെ തെറി പറയുന്നത്? അല്ലാഹുവിന്റെ ദീനിൽ അതിരു കവിയുന്ന ഒരു വിഭാഗം മുസ് ലിംകളെ മുശ് രിക്കെന്ന് വിളിക്കുമ്പോൾ വിളിക്കപ്പെട്ടവർ ആ പേരിനർഹരല്ലെങ്കിൽ വിളിച്ചവൻ അതേറ്റെടുക്കേണ്ടി വരും എന്ന ഹദീസൊ ന്നും ഈ ധിക്കാരികൾക്ക് പ്രശ്നമല്ലെന്ന് തോന്നുന്നു! കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ...!