Friday, February 6, 2009

കുമ്പ സാരം !

വഹാബിസത്തിന്റെ പൊള്ളത്തരം മനസിലാക്കിയ ഒരു സഹോദരന്റെ കുമ്പസാരം വായിക്കുക
,,,കുടൊഴിയുന്നവരെ ഭ്രാന്താക്കുക എന്ന പുണ്യം ചെയ്യാന്‍ വിധിക്കപ്പെട്ടവരായിട്ടാണ്‌ മുജാഹിദ്‌ ഇരു വിഭാഗക്കാരടക്കം എല്ലാ മുബ്തദിഉകളുടെയും ഏര്‍പ്പാട്‌ എന്ന്‌ മനസ്സിലാക്കാന്‍ അബൂ ഇഷാഖ്‌ മൌലവി, റഷീദ്‌ മൌലവി, ഇപ്പോള്‍ പാവപ്പെട്ട എന്നെയും.സാരമില്ല.അരീക്കോട്‌ വെച്ച്‌ അബൂ ഇഷാഖ്‌ മൌലവി കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ അതേ വാക്ക്‌ ഞാനും ഏറ്റ്‌ പറയുന്നു. എനിക്കിപ്പോഴുള്ള ഈ ഭ്രാന്ത്‌ താമസം വിനാ എെന്‍റ അയല്‍വാസികളായ മുജാഹിദുകള്‍ക്കും എെന്‍റ ബന്ധുക്കളിലെ മുജാഹിദുകള്‍ക്കും പിന്നീട്‌ മറ്റു എല്ലാ മുജാഹിദുകളിലേക്കും വിശ്യഷ്യ എടവണ്ണവയിലും വാണിയമ്പലത്തും പാണ്ടിക്കാടുമുള്ള എെന്‍റ ധാരാളം സഹപാഠികളിലേക്കും കുടംബങ്ങളിലേക്ക്‌ എത്തിക്കേണമെ നാഥാ! ആമീന്‍.
മുമ്പ്‌ കൊല്ലങ്ങളോളം മുജാഹിദ്‌ പുരോഹിതനായി നടന്നപ്പോള്‍ ആ കൂടാരം തനി ഫിത്നയുടെയും കാഫിറാക്കല്‍െന്‍റയും വേശ്യവൃത്തികളുടെയും ആലയമാണെന്ന തിരിച്ചറിവ്‌ അബൂ ഇഷാഖ്‌ മൌലവിക്ക്‌ കിട്ടി.ഉടനെ തൌബ ചെയ്തു യാതാര്‍ത്ഥ പാന്ദാവിലേക്ക്‌ വന്നു.ഇന്നും അയാള്‍ കോഴിക്കോട്‌ ജീവിച്ചിരിക്കുന്നുണ്ട്‌.എനിക്ക്‌ ഈയടുത്ത കാലംവരെ അയാള്‍ വെറുക്കപ്പെട്ടവനായിട്ടാണ്‌ അനുഭവപ്പെട്ടത്‌.അത്‌ പോലെ കണ്ണൂറ്‍ ജില്ലക്കാരനായ റഷീദ്‌ മൌലവി അയാള്‍ സുന്നികളെ എങ്ങിനെയാണ്‌ തറപറ്റിക്കേണ്ടത്‌ എന്ന്‌ സുല്ലമികള്‍ക്ക്‌ ക്ളാസ്‌ എടുത്തു കൊണ്ടിരിക്കുന്ന ആളായിരുന്നു.ഇപ്പോള്‍ അയാളും ആ കൂടാരം വിട്ടു എനി എത്ര പേരാണ്‌ എന്നെപ്പോലെ സത്യത്തിലേക്ക്‌ മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്‌ ചിലര്‍ക്ക്‌ ഭാര്യയും മക്കളും എന്ന ബേജാറാണ്‌?. ചിലര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന സമ്പത്ത്‌ സുന്നിയായാല്‍ നഷ്ടപ്പെടും എന്നൊക്കെയാണങ്കില്‍ അല്ലാഹുവിലേക്ക്‌ എല്ലാം ഏല്‍പ്പിച്ച്‌ വിട്ടു വന്നു കൂടേ അല്ലങ്കില്‍ ഭയനാകരമായ നരകം കാത്തിരിക്കുന്നത്‌ മറക്കരുത്‌. ഇത്രയും എഴുതുന്നത്‌ ചിലര്‍ എന്നെ ഭ്രാന്തനെന്ന്‌ പറയുന്നു. അവന്നും അവെന്‍റ ഭാര്യക്കും കുടംബത്തിനും ഈ ഭ്രാന്ത്‌ ഉണ്ടാവട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സൌകര്യമുണ്ടോ എടവണ്ണയില്‍ വന്നു കാണുക മുജാഹിദ്‌ കേന്ദ്രത്തിലാണ്‌ സുന്നി പള്ളി വന്നിരിക്കുന്നത്‌. ഇതിനെ എതിര്‍ത്തവരില്‍ ഒന്നാമനാണ്‌ ഞാന്‍. പക്ഷെ ഇന്ന്‌ അല്‍ഹംദുലില്ലാ..... (തടരും) ,,,
--
moosafarooqyedavanna
Edayattil House, Pannippara
P.O.Pannippara
Via.Edavanna, Malappuram
email:farooqyedavanna@gmail.com

Wednesday, February 4, 2009

ഉപദേശം



ഉപദേശം
ഇബ്‌റാഹീമുബ്നു അദ്‌ഹം(റ)വിനോട്‌ ചോദിക്കപ്പെട്ടു.ഞങ്ങൾ അല്ലാഹുവോട്‌ നടത്തുന്ന പ്രാർ
ത്ഥനകൾക്ക്‌ ഉത്തരം ലഭിക്കുന്നില്ല എന്താണ്‌ കാരണം?
മഹാൻ
പറഞ്ഞു ,,,പ്രാർത്ഥനക്കു ഉത്തരം ലഭിക്കാതിരിക്കാൻ പ്രധാനമായും പത്ത്‌ കാരണങ്ങൾ നിങ്ങളിലുണ്ടാകും,,, എന്ന്!
(1) അല്ലാഹുവിനെ നിങ്ങൾ
ക്ക്‌ അറിയാം..(അവനാണ്‌ എന്നെ സൃഷ്ടിച്ചതും ജീവിക്കാൻ ആവശ്യമായതെല്ലാം നൽകുന്നതും.അവൻ തീരുമാനിക്കുന്നതേ എന്റെ ജീവിതത്തിൽ നടക്കൂ..അവനെ വെല്ലുവിളിക്കാനോ പരാചയപ്പെടുത്താനോ എനിക്ക്‌ കഴിയില്ല..എന്റെ തലയിലെ രോമത്തിനു നിര ബാധിക്കുന്നത്‌ പോലും എന്നോട്‌ ചോദിച്ചിട്ടല്ല. ശ്വസിക്കാനുള്ള ഓക്സിജൻ പോലും അവൻ നൽകുന്നു..... എന്നിങ്ങനെ അവന്റെ അടിമയായി അവന്റെ കൽപനകൾക്ക്‌ കാതോർക്കേണ്ടവനാണ്‌ ഞാൻ എന്ന് നിങ്ങൾക്ക്‌ അറിയാം)എന്നിട്ടും നിങ്ങൾ അവനു വഴിപ്പെട്ടില്ല
(2) പ്രവാചകൻ(സ്വ)യെ നിങ്ങൾ
ക്ക്‌ അറിയാം(അല്ലാഹുവിലേക്ക്‌ നമ്മെ ക്ഷണിക്കാനായി അല്ലാഹു നിയോഗിച്ച നമ്മുടെ നന്മകൾ കാണിച്ചു തരുന്ന അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നമ്മോട്‌ സംവദിച്ച പൂണ്ണമായും നാം അനുസരിക്കേണ്ടവരാണ്‌നബി(സ്വ) എന്ന് നമുക്ക്‌ അറിയാം)എന്നിട്ടും പ്രവാചകന്റെ(സ്വ) ചര്യകളെ നിങ്ങൾ പിന്തുടർന്നില്ല
(3)ഖുർ
ആൻ നിങ്ങൾക്ക്‌ അറിയാം(അല്ലാഹു നമുക്ക്‌ ദിശാബോധം നൽകാനും നമ്മെ വിജയത്തിലെത്തിക്കാനുമായി പ്രവാചകർ(സ്വ)ക്ക്‌ അവതരിപ്പിച്ച അവന്റെ വാക്കുകളാണത്‌. അത്‌ മുഴുവൻ സത്യമാണ്‌ നാം അനുസരിക്കാൻ ഭാദ്ധ്യസ്ഥരാണ്‌ എന്നൊക്കെ അറിയാം)എന്നിട്ടും അതനുസരിച്ച്‌ നിങ്ങൾ പ്രവർത്തിച്ചില്ല
(4)അല്ലാഹു നൽ
കിയ ഭക്ഷണം കഴിച്ച്‌ (ഇത്‌ അല്ലാഹു നൽകിയതാണെന്നും ലോകത്ത്‌ എത്രയോ ആളുകൾ പട്ടിണി മൂലം മരിക്കുന്നു/എത്രയോ ആളുകൾ രോഗം കാരണത്താൽ ഒന്നും കഴിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നു പക്ഷെ എനിക്ക്‌ അല്ലാഹു നല്ല ആഹാരം നൽകുകയും കഴിക്കാൻ യാതൊരു തടസ്സവും ഇല്ലാതാക്കുകയും ചെയ്തു ഇതൊക്കെ ആലോചിക്കണം)അതിന്റെ നന്ദി നിങ്ങൾ വീട്ടിയില്ല
(5)സ്വർ
ഗ്ഗം നിങ്ങൾ മനസിലാക്കിഎന്നിട്ട്‌ നിങ്ങൾ അതിനെ തേടിയില്ല(സ്വർഗ്ഗത്തിലെത്താനാവശ്യമായ ജീവിതരീതി നിങ്ങൾ പിന്തുടർന്നില്ല നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ ,,,സ്വർഗ്ഗം വലയം ചെയ്യപ്പെട്ടത്‌ മനുഷ്യനിഷ്ടപ്പെടാത്ത കുറേ കാര്യങ്ങൾ കൊണ്ടാണ്‌,,, അഥവാ ഇസ്‌ലാമിന്റെ വിധിവിലക്കുകൾ പാലിക്കാനുള്ള ചെറിയ വിഷമങ്ങൾ കാരണം പലകൽപനകളും മനുഷ്യൻ ഒഴിവാക്കുന്നു..യഥാർത്ഥത്തിൽ അത്തരം ത്യാഗങ്ങളാവുന്ന വേലി പൊളിച്ചുവേണം സ്വർഗ്ഗത്തിലെത്താൻ അതിനുള്ള ശ്രമം നിങ്ങളിൽ കാണുന്നില്ല)

(6)നരകം നിങ്ങൾക്കറിയാം പക്ഷെ നിങ്ങൾ അതിൽ നിന്ന് ഓടി രക്ഷപ്പെടുന്നില്ല..(നബി(സ്വ) പറഞ്ഞു.നരകത്തെ വലയം ചെയ്തിരിക്കുന്നത്‌ മനുഷ്യന്റെ ഇഛകളാണ്‌..അഥവാ ശരീരത്തിന്റെ ഇഷ്ടങ്ങൾ നേരും നെറിയും നോക്കാതെ ചെയ്താൽ അവൻ നരകത്തിന്റെ മതിൽ തകർക്കുകയും അതിൽ ആപതിക്കുകയും ചെയ്യും)
(7)പിശാചിനെ നിങ്ങൾ
ക്ക്‌ അറിയാം എന്നിട്ടും അവനോട്‌ യുദ്ധം ചെയ്യുന്നതിനു പകരം അവനോട്‌ യോചിച്ചു പോകാനാണ്‌ നിങ്ങൾ ശ്രമിക്കുന്നത്‌(പിശാച്‌ നമ്മുടെ ശത്രുവാണ്‌ അവൻ നമ്മെ എങ്ങനെയും നരകത്തിലെത്തിക്കാനാണ്‌ ശ്രമിക്കുക..അവന്റെ കുതന്ത്രങ്ങൾ തിരിച്ചറിയുകയും അവനെ ധിക്കരിക്കുകയും ചെയ്തു വേണം നരക മോചനം ഉറപ്പാക്കാൻ.പക്ഷെ നിങ്ങൾ പലപ്പോഴും അവനെ അനുസരിക്കാനാണ്‌ ശ്രമിക്കുന്നത്‌)
(8) മരണത്തെ നിങ്ങൾ
ക്ക്‌ അറിയാം പക്ഷെ മരിക്കാൻ നിങ്ങൾ ഒരുങ്ങുന്നില്ല..(ലോകത്ത്‌ ആർക്കും തർക്കമില്ലാത്ത വിഷയമാണ്‌ മരണം ജീവിതത്തിൽ ചെയ്ത പ്രവർത്തനങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുന്നത്‌ മരണശേഷമാണ്‌ ആ ജീവിത യാത്രയുടെ ആരംഭമാണ്‌ മരണം അതിനാൽ സൽക്കർമ്മങ്ങൾ സജീവമാക്കി ആ യാത്ര ആനന്ദകരമാക്കാൻ ശ്രമിക്കേണ്ടവർ പക്ഷെ അശ്രദ്ധരായി ജീവിക്കുന്നു നബി(സ്വ) പറഞ്ഞു ബുദ്ധിമാൻ സ്വശരീരത്തെ നന്മയിലായി കീഴ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്‌)
(9) മരണപ്പെട്ടവരെ മറവ്‌ ചെയ്ത്‌ തിരിച്ച്‌ പോരുമ്പോഴും നിങ്ങൾ
പാഠമുൾക്കൊള്ളുന്നില്ല(എനിക്കും ഇത്‌ പോലെ ഒരു അവസ്ഥ വരുമെന്നും അന്ന് സന്തോഷം ലഭിക്കാനായി പ്രവർത്തന രംഗത്തിറങ്ങാൻ തനിക്ക്‌ കടമയുണ്ടെന്നും മനസിലാക്കിയാണ്‌ പ്രവർത്തിക്കേണ്ടത്‌)
(10) നിങ്ങളുടെ പോരായ്മകൾ
നിങ്ങൾ വിസ്മരിക്കുകയും മറ്റുള്ളവരുടെ പോരായ്മകൾ ചർച്ച ചെയ്യാൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു(സ്വന്തം കുറവുകൾ അറിയാൻ ശ്രമിക്കാത്തവൻ നന്നാവാനാവശ്യമായ ഒന്നും ചെയ്യില്ല പകരം നാട്ടുകാരെ കുറ്റം പറഞ്ഞ്‌ അവരുടെ കുറ്റങ്ങൾ കൂടി പരലോകത്ത്‌ താൻ ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ വിളിച്ച്‌ വരുത്തും)
ഈ പത്ത്‌ കാര്യങ്ങളിൽ
ശരിയായ നിലപാട്‌ സ്വീകരിച്ച്‌ പരലോകം സന്തോഷകരമാക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

പ്രാർ
ത്ഥിക്കാൻ അപേക്ഷയോടെ....