Wednesday, January 21, 2009

ഒബാമ വരുന്നു!

അങ്ങനെ ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നു.!

അസമാധാനത്തിന്റെ ഫാക്റ്ററിയായ ജൂനിയർ ബുഷിൽ നിന്ന് ലോകം രക്ഷപ്പെട്ടു..പക്ഷെ
.....

ഇറാഖ്‌ ഇറാഖികൾക്ക്‌ വിട്ട്‌ കൊടുക്കും....
അമേരിക്ക സമാധാന പ്രേമികളുടെ സുഹൃത്തായിരിക്കും ......
എന്ന് പ്രഖ്യാപിച്ച്‌ പശ്ചിമേഷ്യയിൽ പ്രത്യേകിച്ചും ലോകത്ത്‌ പൊതുവിലും സമാധാനത്തിന്റെ കാവൽ മാലാഖയാവാൻ
യഥാർത്ഥത്തിൽ അമേരിക്കയെ നിയന്ത്രിക്കുന്ന
അണിയറയിലെ നയവിദഗ്ധർ
(കാട്ടാളൻ ബുഷിന്റെ വിശ്വസ്ഥർ)
അനുവദിക്കുമോ?
അവരെക്കൂടി സമാധാനത്തിന്റെ വഴിക്ക്‌ കൊണ്ട്‌ വരാൻ ഈ ഒബാമക്ക്‌
നെഞ്ചുറപ്പുണ്ടാവുമോ?
കാത്തിരിക്കാം
നമുക്ക്‌ പ്രതീക്ഷയോടെ!

6 comments:

ഇഹ്സാൻ said...

അങ്ങനെ ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നു!

MMP said...

വിശ്വാസം നല്ലതു തന്നെ. എന്നാല്‍ ഒരു ഒബമക്ക് മാറ്റാന്‍ കഴിയുന്നതാണോ അമേരിക്കയുടെ (ജനങ്ങളുടെയല്ല) മനസ്സ്. പ്രതിസന്ധികളില്‍ പെട്ടുഴലുന്ന അമേരിക്കയെ ആഘോഷിക്കുകയാണ്, ലോകത്തിലെ മാധ്യമങ്ങളെല്ലാം. ഇന്ത്യയും, ആഫ്രിക്കയും, മറ്റു മൂന്നാം ലോക രാജ്യങ്ങളും ഇത് ഒരാഘോഷമാക്കണമെന്നാണ്, അവരുടെ താല്പര്യം. കരുതിയിരിക്കുക. മാധ്യമങ്ങള്‍ സമ്മതി നിര്‍മിക്കുന്നു (manufacturing consent) - എന്ന നോം ചോംസ്കിയുടെ വാക്കുകള്‍ ഓര്‍മിക്കുക.

ഇഹ്സാൻ said...

അത്‌ തന്നെയാണ്‌ ഞാനും നിരീക്ഷിച്ചത്‌ ഏതായാലും പ്രതീക്ഷിക്കാം...എല്ലാം ശരിയാവുമെന്ന്......

വന്നതിനും കമന്റിനും സന്തോഷം നേരുന്നു

Zulfukhaar-ദുല്‍ഫുഖാര്‍ said...

yes i agreed with MMP's view

ബഷീർ said...

മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനപ്പുറമാണു കാര്യങ്ങള്‍ എന്ന് ഏവര്‍ക്കുമറിയാം. എങ്കിലും നല്ലതിനാവട്ടെ എല്ലാ മാറ്റങ്ങളും.

പ്രത്യാശയോടെ

ഇഹ്സാൻ said...

എം എം പി
ദുൽഫുഖാർ
ബശീർ വെള്ളറക്കാട്‌
വന്നതിനും പറഞ്ഞതിനും പെരുത്ത്‌ നന്ദി!