Saturday, January 24, 2009

അൽ-ഇഹ്സാൻ: നല്ലൊരു ഉപദേശം

അൽ-ഇഹ്സാൻ: നല്ലൊരു ഉപദേശം

നല്ലൊരു ഉപദേശം

ഒരാൾ ഇബ്‌ റാഹീമുബ്നു അദ്‌ ഹം(റ)ന്റെ സമീപത്ത്‌ പറയുന്നു. മഹാനവർക്കളേ!
എന്റെ ശരീരം തെറ്റുകളിലേക്ക്‌ എന്നെ ക്ഷണിച്ച്കൊണ്ടേയിരിക്കുന്നു.എനിക്ക്‌ അവിടുന്ന് ഉപദേശം തന്നാലും!
,,നിനക്ക്‌ ദോഷം ചെയ്യണമെങ്കിൽ നിനക്ക്‌ ചെയ്യാം പക്ഷെ അഞ്ചു വ്യവസ്ഥകൾ പാലിക്കണം !,,
വന്നയാൾ ഷോദിച്ചു ഏതാണാ വ്യവസ്ഥകൾ?
,,,
നിനക്ക്‌ ദോഷം ചെയ്യണമെന്ന് തോന്നുമ്പോൾ അല്ലാഹു നിന്നെ കാണാത്ത ഒരു സ്ഥലത്ത്‌ ഒളിച്ചിരുന്നു തെറ്റ്‌ ചെയ്യുക ഇതാണ്‌ ഒന്നാം വ്യവസ്ഥ!,,,
അയാൾ ചോദിച്ചു.എന്ത്‌!
അല്ലാഹുവിൽ നിന്നെ ഒളിച്ചിരിക്കാനോ?
അല്ലാഹുവിൽ നിന്ന് ഒന്നും മറയുന്നില്ലല്ലോ!
,,,
എങ്കിൽ അല്ലാഹു നിന്നെ കണ്ടുകൊണ്ടിരിക്കേ അവനോട്‌ എതിര്‌ പ്രവർത്തിക്കാൻ നിനക്ക്‌ ലജ്ജയില്ലേ ,,,
എന്ന് ഇബ്നുഅദ്‌ഹം പറഞ്ഞു
അൽപ സമയം മൗനം പാലിച്ച അദ്ദേഹം ഇനിയും എനിക്ക്‌ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരിക എന്ന്
ആവശ്യപ്പെട്ടു അപ്പോൾ ഇബ്നുഅദ്‌ഹം(റ) പറഞ്ഞു
,,,
അല്ലാഹുവിനോട്‌ ധിക്കാരം ചെയ്യാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ അവന്റെ ഭൂമുഖത്ത്‌ വെച്ച്‌ ചെയ്യാതിരിക്കുക,,,
അപ്പോൾ അയാൾ ചോദിക്കുന്നു .....
ലോകം മുഴുവനും അല്ലാഹുവിന്റേതായിരിക്കേ ഞാൻ എങ്ങോട്ട്‌ പോകും? ഇബ്നുഅദ്‌
ഹം പറഞ്ഞു
,,,അല്ലാഹുവിന്റെ ഭൂമിയിൽ താമസിച്ച്‌ അവനോട്‌ ധിക്കാരം കാണിക്കാൻ നിനക്ക്‌ നാണമില്ലേ?,,,
അയാൾ പറഞ്ഞു ഇനിയും പറഞ്ഞു തരിക!
മഹാൻ പറഞ്ഞു
,,,അല്ലാഹുവിനെ ധിക്കരിക്കുന്നുവെങ്കിൽ അവന്റെ ഭക്ഷണം കഴിക്കാതിരിക്കുക,,
എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്റേതാണെന്നിരിക്കേ ഞാൻ പിന്നെ എങ്ങനെ ജീവിക്കും?
മഹാൻ ചോദിച്ചു
,,,അല്ലാഹു നിനക്ക്‌ ഭക്ഷണവും വെള്ളവും നൽകുകയും നിന്നെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്‌ അവനോട്‌ ധിക്കാരം കാണിക്കുന്നതിനെ തൊട്ട്‌ നീ ലജ്ജിക്കുന്നില്ലേ? ,,,
ഇനിയും ഉപദേശം തരൂ എന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു ,,,
നീ ചെയ്ത ദോഷങ്ങൾ കാരണം മലക്കുകൾ നിന്നെ നരകത്തിലേക്ക്‌ വലിച്ച്കൊണ്ട്‌ പോവാൻ വന്നാൽ നീ ഒരിക്കലും അവരുടെ കൂടെ പോവരുത്‌.,,,,
അവരിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക്‌ കഴിയില്ലെന്ന് മാത്രമല്ല അവരെന്നെ ശക്തമായി നാകത്തിലേക്ക്‌ വലിക്കുകതന്നെ ചെയ്യുമല്ലോ!
,,,നന്മയും തിന്മയുമൊക്കെ രേഖപ്പെടുത്തിയ നിന്റെ ഗ്രന്ഥം കയ്യിൽ കിട്ടിയതിനു ശേഷം ദോഷങ്ങളോരോന്നും വായിക്കുമ്പോൾ ഞാൻ ഇതൊന്നും ചെയ്തിട്ടില്ലെന്ന് നീ ശക്തിയായി നിഷേധിക്കണം ,,,
അപ്പോൾ അയാൾ പറഞ്ഞു ഞാൻ അങ്ങനെ ചെയ്താൽ ഇതൊക്കെ രേഖപ്പെടുത്തിയ ബഹുമാനികളായ മലക്കുകളും എന്നെ നിരീക്ഷിച്ച്‌ കൊണ്ടിരുന്ന മാലാഖമാരും എനിക്കെതിരെ സാക്ഷികളായി വരുന്ന(എന്റെ അവയവങ്ങൾ)വരും വെറുതെ ഇരിക്കുമോ? ഒരിക്കലുമില്ല..... സാധ്യമല്ല എന്റെ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് ആവർത്തിച്ച്‌ കൊണ്ട്‌ ആ മനുഷ്യൻ ഇബ്‌ റാഹീമുബുനഅദ്‌ഹം (റ)ന്റെ അടുത്ത്‌ നിന്ന് ഇനി ഒരിക്കലും തെറ്റ്‌ ചെയ്യില്ലെന്ന പ്രതിജ്ഞയുമായി കടന്നു പോയി!
സുഹൃത്തുക്കളേ! അല്ലാഹു നൽകിയ ആയുസ്സിന്റെ ബലത്തിൽ അവൻ നൽകിയ ഭക്ഷണവും വെള്ളവും കുടിച്ച്‌ അവന്റെ ഭൂമിയിൽ താമസിച്ച്‌ അവൻ കാൺകേ അവനോട്‌ ധിക്കാരം കാണിക്കാൻ മാത്രം അധപതിക്കുകയല്ലേ കുറ്റങ്ങളിലൂടെ നാമൊക്കെ എന്ന് ചിന്തിക്കാൻ സമയം കണ്ടെത്തുക ഈ സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കുക
നന്മ അറിയിച്ചു കൊടുത്തവൻ നന്മ ചെയ്യുന്നവനെ പോലെ പ്രതിഫലാർഹനാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌!

Friday, January 23, 2009

കാന്തപുരത്തിന്റെ ഭികരത

കാന്തപുരവും കാശ്‌മീറും

എ സജീവന്‍

കാന്തപുരം/ മര്‍കസ്‌
ഈയിടെ ഒരു സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പരാമര്‍ശ വിഷയമായി.
ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സാമുദായിക പ്രശ്‌നങ്ങളെക്കുറിച്ചും അതില്‍ വിവിധ സമുദായങ്ങളുടെ പങ്കിനെപ്പറ്റിയുമായിരുന്നു സംസാരം.
പറഞ്ഞുപറഞ്ഞ്‌ വിഷയം കാശ്‌മീരിലെത്തി. കാശ്‌മീരിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ അവിടത്തെ മുസ്‌ലിം സംഘടനകളാണെന്നായിരുന്നു സുഹൃത്തിന്റെ വാദം. എന്നു മാത്രമല്ല. കാശ്‌മീരിലെ മുസ്‌ലിംകളില്‍ നല്ലപങ്കിന്റെയും മനസ്സില്‍ തീവ്രവാദമുണ്ടെന്നും സുഹൃത്ത്‌ വാദിച്ചു.
കാശ്‌മീരിലെ സാധാരണ മുസ്‌ലിം ജനത സമാധാനം കാംക്ഷിക്കുന്നവരാണെന്നും തീവ്രവാദികള്‍ക്കും പട്ടാളത്തിനുമിടയില്‍ അവരുടെ ജീവിതം ദുരിതമയമാണെന്നുമൊക്കെ വാദിച്ചു നോക്കി. എന്നാല്‍ സുഹൃത്ത്‌ സ്വന്തം നിലപാടില്‍ നിന്നു മാറാന്‍ തയാറല്ലായിരുന്നു.
അപ്പോഴാണ്‌ കശ്‌മീരില്‍ അനാഥരായ കുട്ടികളുടെ കാര്യവും സംരക്ഷണമില്ലാതെ നരകിച്ച അവരില്‍ കുറേപ്പേരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസിലേക്കു കൊണ്ടുവന്ന്‌ സംരക്ഷിക്കുന്ന കാര്യവും ഓര്‍മയില്‍ വന്നത്‌. അക്കാര്യം സുഹൃത്തിനോട്‌ പറഞ്ഞു.
``അതുതന്നെയാണ്‌ പറഞ്ഞത്‌, ഇവിടെ എത്രയോ കുട്ടികളുണ്ടായിട്ടും എന്തിനാണ്‌ കാന്തപുരം കാശ്‌മീരിലെ കുട്ടികളെ തിരഞ്ഞുപിടിച്ച്‌ കൊണ്ടുവന്നു സംരക്ഷിക്കുന്നത്‌? തീവ്രവാദികളെ സംരക്ഷിക്കുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനം തന്നെയാണിത്‌. നിങ്ങള്‍ പത്രക്കാര്‍ ആരെങ്കിലും ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയിട്ടുണ്ടോ?''
കാശ്‌മീരില്‍നിന്ന്‌ കാന്തപുരം കൊണ്ടുവന്ന കുട്ടികള്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മക്കള്‍ തന്നെയാണെന്നും അവരെ രഹസ്യമായി സംരക്ഷിക്കുകയും അങ്ങനെ തീവ്രവാദികളുടെ പിന്തുടര്‍ച്ച ഉറപ്പുവരുത്തുകയുമാണ്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മര്‍കസും ചെയ്യുന്നതെന്നുമായിരുന്നു സുഹൃത്തിന്റെ വാദം.
``നിങ്ങള്‍ പത്രക്കാര്‍ ഇതെല്ലാം അന്വേഷിച്ചിട്ടുണ്ടോ?'' ചോദ്യത്തിനുമുന്നില്‍ ശരിക്കും ഉത്തരംമുട്ടി. അന്വേഷിച്ചിട്ടില്ലായിരുന്നു. ഈ കുട്ടികള്‍ ആരെന്നോ, എന്തിനാണ്‌ കാശ്‌മീര്‍ കുട്ടികളെമാത്രം ഇവിടെ കൊണ്ടുവന്നതെന്നോ ചോദിച്ചറിഞ്ഞിട്ടില്ലായിരുന്നു. അതിനാല്‍ തല്‍ക്കാലം ഒന്നും മിണ്ടിയില്ല.
എന്നാല്‍, ഈ ചോദ്യം മനസ്സില്‍ കിടന്നു. അതിന്‌ ശരിയായ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഉത്തരം മുട്ടുമെന്ന്‌ ബോധ്യമായി.
അങ്ങനെയാണ്‌ കാശ്‌മീര്‍കുട്ടികളുടെ മര്‍കസ്‌പ്രവേശനത്തെക്കുറിച്ചറിയാന്‍ മര്‍കസ്സില്‍ ചെന്നത്‌. വേറെ ആരോടും ചോദിക്കുന്നതിനെക്കാള്‍ നല്ലത്‌ നേരിട്ട്‌ കാന്തപുരത്തോടു തന്നെ ചോദിക്കുന്നതാണല്ലോ. അദ്ദേഹത്തിനോടു തന്നെ ചോദിക്കുകയും ചെയ്‌തു. കുട്ടികളെ പിടിക്കാന്‍ കാന്തപുരം കാശ്‌മീരില്‍ പോയതല്ലെന്നും കാശ്‌മീര്‍ കുട്ടികളെ ഇവിടെയെത്തിക്കുന്നതില്‍ ഒരു രഹസ്യഅജണ്ടയും ഉണ്ടായിരുന്നില്ലെന്നും കാന്തപുരത്തോട്‌ സംസാരിച്ചപ്പോഴാണ്‌ ബോധ്യമായത്‌.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഇങ്ങനെയായിരുന്നെന്ന്‌ കാന്തപുരം പറഞ്ഞു: ഏതോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാശ്‌മീരില്‍ ചെന്നതായിരുന്നു അദ്ദേഹം. വിമാനമിറങ്ങി താമസസ്ഥലത്തേക്ക്‌ അധികം ദൂരമില്ലായിരുന്നു.
എന്നാല്‍ ആ കുറഞ്ഞദൂരം മതിയായിരുന്നു കാശ്‌മീരിലെ അവസ്ഥ മനസ്സിലാക്കാന്‍. തീവ്രവാദികളെ പിടികൂടാന്‍ മുഴത്തിനു മുഴത്തിനു പട്ടാളക്കാരുണ്ടായിരുന്നു. അവരുടെ വാഹന പരിശോധനയുമുണ്ടായിരുന്നു.
ഒരു ഭാഗത്ത്‌ തീവ്രവാദികള്‍. മറുഭാഗത്ത്‌ പട്ടാളം. ഇതിനൊക്കെയിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന്‌ അപ്പോള്‍ കാന്തപുരം ആലോചിച്ചുപോയി. അവിടെ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന്‌ ചിന്തിച്ചുപോയി.
പിന്നീട്‌ ആ വിഷയം മനസ്സില്‍നിന്ന്‌ മാഞ്ഞു. സമ്മേളനം കഴിഞ്ഞു തിരിച്ചുവരുന്നതിനു മുമ്പായി കാശ്‌മീരിലെ മുഖ്യമന്ത്രിയെ കാണാന്‍ ഒരു അവസരം ലഭിച്ചു. മുഫ്‌തി മുഹമ്മദ്‌ സഈദാണ്‌ അന്ന്‌ കാശ്‌മീര്‍ മുഖ്യമന്ത്രി.
മര്‍കസിനെക്കുറിച്ചും അതിന്റെ തണലില്‍ വളരുന്ന അനാഥരായ ആയിരക്കണക്കിനു കുട്ടികളെപ്പറ്റിയുമെല്ലാം കേട്ടറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചോദിച്ചു:
``എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഇവിടുത്തെ അനാഥരായ കുട്ടികളുടെ സംരക്ഷണകാര്യത്തിലും പങ്കുവഹിച്ചുകൂടാ''?
തങ്ങളെക്കൊണ്ടാവുന്ന വിധത്തില്‍ സഹായിക്കാന്‍ തയാറാണെന്ന്‌ കാന്തപുരം പറഞ്ഞു. മര്‍കസ്‌ പോലൊരു കേന്ദ്രം കാശ്‌മീരില്‍ തുടങ്ങുന്നതിനാവശ്യമായ സഹായമെല്ലാം നല്‍കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതിനു മുമ്പ്‌ അടിയന്തിരമായി കുറച്ചുകുട്ടികളെ കേരളത്തില്‍ കൊണ്ടുപോയി സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അവിടെ അനാഥരായിക്കഴിയുന്ന കുട്ടികളുടെ അവസ്ഥ അത്രയും പരിതാപകരമായിരുന്നു. തീവ്രവാദികള്‍ വെടിവച്ചുകൊന്നവരുടെ മക്കളായിരുന്നു അതില്‍ അധികപേരും. കാശ്‌മീരിലെ കൊടുംതണുപ്പത്ത്‌ പ്ലാസ്റ്റിക്ക്‌ ഷീറ്റുകള്‍ വിരിച്ച മേല്‍ക്കൂരയും ചുമുരുകളും മാത്രമുള്ള കുടിലുകളിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്‌. അതെല്ലാം നേരില്‍കണ്ടപ്പോള്‍ കാന്തപുരം സമ്മതിച്ചു; കുറച്ചുകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന്‌.
അങ്ങനെ കാശ്‌മീരിന്റെ ചോരച്ചാലുകളില്‍ നിന്നു രക്ഷപ്പെട്ട്‌ കുറെ പിഞ്ചുമനുഷ്യക്കോലങ്ങള്‍ കോഴിക്കോട്ടെത്തി. അവരുടെ കണ്ണില്‍ ഭീതിയുണ്ടായിരുന്നു. ആ മുഖങ്ങള്‍ ചിരി മറന്നിരുന്നു. പരിചിതമല്ലാത്ത ഭാഷയും ദേശവും. പ്രതികൂലമായ കാലാവസ്ഥ. ഇതിനെയെല്ലാം തരണം ചെയ്‌ത്‌ എങ്ങനെ ഈ കുട്ടികള്‍ കഴിഞ്ഞുകൂടുമെന്ന ഭയം മര്‍കസിലുള്ളവര്‍ക്കുപോലുമുണ്ടായിരുന്നു.
ഇനി ഈയിടെ കാരന്തൂര്‍ മര്‍ക്കസ്സില്‍ വെച്ച്‌ ഇതേ കുട്ടികളെ കണ്ടപ്പോഴുണ്ടായ ചിത്രം പറയാം.
ആ മുഖങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്‌ ചിരിയായിരുന്നു. അന്നുകണ്ട പേക്കോലങ്ങള്‍ക്കു പകരം വൃത്തിയുള്ള കാശ്‌മീരീ വസ്‌ത്രങ്ങളണിഞ്ഞ സുന്ദരന്മാരെയാണ്‌ കാണാനായത്‌. കേരളത്തിന്റെ ചൂടറിയാത്ത വിധം ഇവിടത്തെ ജനങ്ങളുടെ സ്‌നേഹത്തിന്റെ തണുപ്പ്‌ അവര്‍ക്ക്‌ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ഭാഷയുടെയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ അവര്‍ മറന്നിരുന്നു. അവര്‍ താമസിച്ചിരുന്നത്‌ മനോഹരമായ മന്ദിരത്തിലായിരുന്നു.
സ്വയംമറന്നുകൊണ്ട്‌ മലയാളികൂട്ടുകാര്‍ക്കൊപ്പം അവര്‍ പാടി, `സാരേ ജഹാംസെ അഛാ.... ഹിന്ദുസ്ഥാന്‍ ഹമാരാ.....
ഇനി കാശ്‌മീരി ജനതയെക്കുറിച്ചും കാന്തപുരത്തെക്കുറിച്ചും സുഹൃത്തിനോട്‌ തര്‍ക്കിച്ചു ജയിക്കാന്‍ എനിക്കു കഴിയും.
(കേറളകൗമുദി ന്യൂസ്‌ എഡിറ്ററാണ്‌ സജീവന്‍)

പുറമേ നിന്ന് തെറ്റിദ്ധരിക്കാനാണ്‌ അകത്ത്‌ വന്ന് സത്യം മനസിലാക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം!പണ്ടൊരാൾ നല്ല വെളിച്ചമുള്ളിടത്ത്‌ തന്റെ നഷ്ടപ്പെട്ട വസ്തു തിരയുകയായിരുന്നു..ആ വഴി വന്ന സുഹൃത്ത്‌ ചോദിച്ചു എന്താണ്‌ നിങ്ങൾ ചെയ്യുന്നത്‌?മറ്റയാൾ പറഞ്ഞു എന്റെ നഷ്ടപ്പെട്ടൊരു വസ്തു തിരയുകയാണ്‌ ആഗതൻ ചോദിച്ചു ഇവിടെ തന്നെയാണോ നഷ്ടപ്പെട്ടത്‌?മറ്റയാൾ പറഞ്ഞു അല്ല..പിന്നെ ഇവിടെ തിരയാൻ കാരണം?മറ്റയാളുടെ മറുപടി നഷ്ടപ്പെട്ടിടത്ത്‌ വെളിച്ചമില്ല വെളിച്ചമുണ്ടാക്കി തിരയാൻ കുറേ കഷ്ടപ്പെടണം ഇവിടെയാവുമ്പോൾ കഷ്ടപ്പാടില്ലല്ലൊ എന്നായിരുന്നു! ഇത്‌ പോലെയാണ്‌ ചിലർ ഒന്നും ചെയ്യില്ല ചുമ്മാ അഭിപ്രായം പാസാക്കിക്കൊള്ളും അതിനു ചിലവില്ലല്ലോ!

Wednesday, January 21, 2009

ഒബാമ വരുന്നു!

അങ്ങനെ ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നു.!

അസമാധാനത്തിന്റെ ഫാക്റ്ററിയായ ജൂനിയർ ബുഷിൽ നിന്ന് ലോകം രക്ഷപ്പെട്ടു..പക്ഷെ
.....

ഇറാഖ്‌ ഇറാഖികൾക്ക്‌ വിട്ട്‌ കൊടുക്കും....
അമേരിക്ക സമാധാന പ്രേമികളുടെ സുഹൃത്തായിരിക്കും ......
എന്ന് പ്രഖ്യാപിച്ച്‌ പശ്ചിമേഷ്യയിൽ പ്രത്യേകിച്ചും ലോകത്ത്‌ പൊതുവിലും സമാധാനത്തിന്റെ കാവൽ മാലാഖയാവാൻ
യഥാർത്ഥത്തിൽ അമേരിക്കയെ നിയന്ത്രിക്കുന്ന
അണിയറയിലെ നയവിദഗ്ധർ
(കാട്ടാളൻ ബുഷിന്റെ വിശ്വസ്ഥർ)
അനുവദിക്കുമോ?
അവരെക്കൂടി സമാധാനത്തിന്റെ വഴിക്ക്‌ കൊണ്ട്‌ വരാൻ ഈ ഒബാമക്ക്‌
നെഞ്ചുറപ്പുണ്ടാവുമോ?
കാത്തിരിക്കാം
നമുക്ക്‌ പ്രതീക്ഷയോടെ!

Monday, January 12, 2009

ഒരു വഹാബിയുടെ കോലം!

From:
"Bakar"
Add sender to Contacts
To:
Bakar has left a new comment on your post "ബൂലോകത്തേക്ക്‌ ഞാനും":

എടോ നായിണ്ടെ മോനേ...
നിനക്ക്‌ പറഞ്ഞാൽ മനസ്സിലാവില്ലേ...
നിൻറെ ഉമ്മയൂടെ മാപ്പിള കാന്തപുരം എ.പി യോ അതോ ഇനിയും നാലു പേർ കൂടിയുണ്ടോ .. അല്ലെങ്കിൽ നീ ഈ തന്തക്ക്‌ പിറക്കാത്ത വിടുവായത്തം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കത്തില്ലല്ലോ..

എന്തിനാണു നീ നിൻറെ മതാവിനു തെറി വാങ്ങി കൊടൂക്കുന്നതു, നട്ടപ്പിരാന്തൻ പത്രോസിൻറെ മകനേ ... ഇങ്ങനെ ഒരു മകൻ അവർക്കുണ്ടായിപ്പോയതിൽ, അവർ ഏതു സ്ത്രീ ആയാലും ഖേദിക്കാതെ വയ്യ ...

എ.പി തീവ്രവാദികൽ കത്തിച്ഛതും കുഴിച്ഛു മൂടിയതും നിനക്ക്‌ പറഞ്ഞാൽ മനസ്സിലാവില്ല അല്ലേടാ കള്ള കാഫിറെ ...

എനിക്ക്‌ ഇസ്‌ളാം പടിപ്പിക്കൻ നടക്കുന്നോടാ പിശാചേ ... ഷിർക്കിൻറെയും കുഫ്രിൻറെയും കാന്തപുരം അഹുലുകാർക്ക്‌ എന്താടൊ ഇസ്‌ളാം...

മാന്യതക്ക്‌ മാന്യത നിനക്ക്‌ പ്രതീക്ഷിക്കാം ..
ഇതോടെ നീ നിർത്തിയാൽ നിനക്ക്‌ കൊള്ളാം.... അല്ലെങ്കിൽ ഞാൻ ഏതറ്റം വരെ പോകുമെന്ന്‌ നിനക്ക്‌ ഊഹിക്കാൻ കൂടി കഴിയില്ല ....



Posted by Bakar to അൽ-ഇഹ്സാൻ at January 10, 2009 12:26 PM

മുസ്‌ ലിംകളിലെ നല്ലൊരു വിഭാഗത്തെ കാഫിറാക്കാൻ ഈ മനുഷ്യൻ ശ്രമിച്ചപ്പോൾ അയാൾക്ക്‌ അബദ്ധം പറ്റിയതാണെങ്കിൽ തിരുത്താനായി ഞാൻ ഒരു കമന്റ്‌ ഈ ബക്കർ എന്ന വഹാബിയുടെ ബ്ലോഗിൽ ഇട്ടു.എന്നാൽ ആ വിഷയം മനസിലാക്കുന്നതിനു പകരം അയാൾ തെറിയുടെ പൊടി പൂരം നടത്തുന്നതാണ്‌ മുകളിൽ നാം കാണുന്നത്‌..എന്തിനാണിയാൾ ഇങ്ങനെ തെറി പറയുന്നത്‌? അല്ലാഹുവിന്റെ ദീനിൽ അതിരു കവിയുന്ന ഒരു വിഭാഗം മുസ്‌ ലിംകളെ മുശ്‌ രിക്കെന്ന് വിളിക്കുമ്പോൾ വിളിക്കപ്പെട്ടവർ ആ പേരിനർഹരല്ലെങ്കിൽ വിളിച്ചവൻ അതേറ്റെടുക്കേണ്ടി വരും എന്ന ഹദീസൊ ന്നും ഈ ധിക്കാരികൾക്ക്‌ പ്രശ്നമല്ലെന്ന് തോന്നുന്നു! കഷ്ടകാലം എന്നല്ലാതെ എന്ത്‌ പറയാൻ...!